Home News സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തി സമയത്തില്‍ മാറ്റം; രാവിലെ 10.15 മുതല്‍ വൈകിട്ട് 5.15 വരെ

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തി സമയത്തില്‍ മാറ്റം; രാവിലെ 10.15 മുതല്‍ വൈകിട്ട് 5.15 വരെ

0

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ നഗരസഭാ പ്രദേശത്തെയും സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തി സമയത്തില്‍ മാറ്റം വരുത്തി. രാവിലെ 10.15 മുതല്‍ വൈകിട്ട് 5.15 വരെ ആയിരിക്കുമെന്ന് വ്യക്തമാക്കി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കി.

ഗവ.സെക്രട്ടറിയേറ്റിലും തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ നഗരപരിധിയിലുള്ള സര്‍ക്കാര്‍ ഓഫീസുകളിലും പ്രവൃത്തി സമയം 10.15 മുതല്‍ 5.15 വരെയാക്കി സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഇതാണ് എല്ലാ നഗരസഭാ പരിധിയിലുള്ള ഓഫീസുകള്‍ക്കും ബാധകമാക്കിയത്.

ഭാവിയില്‍ ഏതെങ്കിലും തദ്ദേശസ്ഥാപനം നഗരസഭയാക്കി മാറ്റിയാല്‍ ആ പ്രദേശത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഈ സമയം ബാധകമായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here