മലപ്പുറം: എടപ്പാളില്‍ തെരുവുനായ കുറുകെ ചാടിയതിനെത്തുടര്‍ന്ന് ബൈക്കില്‍ നിന്ന് വീണ യുവാവ് കാറിടിച്ച് മരിച്ചു. എടപ്പാള്‍ കോലൊളമ്പ് വല്യാട് സ്വദേശി വിപിന്‍ദാസ്(31) ആണ് മരിച്ചത്. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ നായ കുറുകെ ചാടിയതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ യുവാവിനെ എതിര്‍ദിശയില്‍ നിന്നും വന്ന കാര്‍ ഇടിയ്ക്കുകയായിരുന്നു.
ഇടിച്ച ശേഷം നിര്‍ത്താതെ പോയ കാര്‍ കണ്ടെത്താനായി അന്വേഷണം തുടരുകയാണ്. ഗുരുതരാവസ്ഥയില്‍ റോഡില്‍ കിടന്ന വിപിന്‍ദാസിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ടയര്‍ കടയില്‍ ജോലി ചെയ്യുന്ന യുവാവ് രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.