Home Featured സ്വര്‍ണ്ണക്കടത്ത് കേസ്: ഓരോ തവണയും ഹാജരാകുന്നതിന് കപില്‍ സിബലിന് സര്‍ക്കാര്‍ നല്‍കുക 15.5 ലക്ഷം രൂപ

സ്വര്‍ണ്ണക്കടത്ത് കേസ്: ഓരോ തവണയും ഹാജരാകുന്നതിന് കപില്‍ സിബലിന് സര്‍ക്കാര്‍ നല്‍കുക 15.5 ലക്ഷം രൂപ

0

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിന് ഒരു തവണ കോടതിയില്‍ ഹാജരാകാന്‍ സര്‍ക്കാര്‍ നല്‍കുന്ന ഫീസ് 15.5 ലക്ഷം രൂപ. കഴിഞ്ഞ ഒക്ടോബര്‍ പത്താം തീയതി കേസ് പരിഗണിച്ചപ്പോള്‍ ഹാജരായ കപില്‍ സിബലിന് 15.5 ലക്ഷം രൂപ കൈമാറാനുള്ള ഉത്തരവ് സംസ്ഥാന നിയമസെക്രട്ടറി വി.ഹരിനായര്‍ പുറത്തിറക്കിയിട്ടുണ്ട്. കേസിന്റെ വിചാരണ ബെംഗലൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നതിനാണ് ഈ ഫീസ് നല്‍കുന്നത്.

ഇഡിയുടെ ഹര്‍ജി നവംബര്‍ മൂന്നിനാണ് ഇനി സുപ്രീം കോടതി വീണ്ടും പരിഗണിക്കുന്നത്. അന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി കപില്‍ സിബല്‍ തന്നെയാകും ഹാജരാകുക. നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണ്ണം കടത്തിയ കേസ് ബെംഗലൂരുവിലേക്ക് മാറ്റണമെന്ന ഇഡിയുടെ ഹര്‍ജിക്കെതിരെ ആഭ്യന്തര വകുപ്പ് അഡീ.ചീഫ് സെക്രട്ടറി ഡോ.വി.വേണുവാണ് കോടതിയെ സമീപിച്ചത്. വിചാരണ ബെംഗലൂരുവിലേക്ക് മാറ്റണമെന്ന് ഇക്കഴിഞ്ഞ ജൂലൈയിലാണ് ഇഡി ആവശ്യപ്പെട്ടത്. ഇഡി ഫയല്‍ ചെയ്ത ട്രാന്‍സ്ഫര്‍ പെറ്റീഷനില്‍ സ്വപ്‌ന സുരേഷ്, സന്ദീപ്, സരിത് എന്നിവരാണ് എതിര്‍കക്ഷികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here