Home Featured ഗവര്‍ണര്‍ക്കെതിരായ പ്രമേയം; കണ്ണൂര്‍ വിസിയോട് രാജ്ഭവന്‍ വിശദീകരണം തേടും

ഗവര്‍ണര്‍ക്കെതിരായ പ്രമേയം; കണ്ണൂര്‍ വിസിയോട് രാജ്ഭവന്‍ വിശദീകരണം തേടും

0

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് പ്രമേയം പാസ്സാക്കിയ സംഭവത്തില്‍ തുടര്‍നടപടികളുമായി രാജ്ഭവന്‍. പ്രമേയം സംബന്ധിച്ച് വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രനോടായിരിക്കും ഗവര്‍ണര്‍ വിശദീകരണം തേടുക. പ്രമേയത്തിന് അനുമതി നല്‍കിയത് എങ്ങനെയെന്ന് വിസി വിശദീകരിക്കണം. നിയമവിരുദ്ധമായാണ് പ്രമേയം അവതരിപ്പിച്ചതെന്നാണ് രാജ്ഭവന്റെ വിലയിരുത്തല്‍.

കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അടക്കം സംസ്ഥാനത്തെ ഒന്‍പത് സര്‍വ്വകലാശാലകളിലെ വിസിമാരോട് രാജി ആവശ്യപ്പെട്ട് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പുറത്തിറക്കിയ ഉത്തരവിനെതിരായിരുന്നു സിന്‍ഡിക്കേറ്റ് ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസ്സാക്കിയത്. ഉന്നതവിദ്യാഭ്യാസ രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിനായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അവയെ സ്തംഭിപ്പിക്കാനുള്ള നീക്കം ചാന്‍ലറുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് ദൗര്‍ഭാഗ്യകരമെന്ന് പ്രമേയത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here