Home News കാസര്‍കോട് നിര്‍മ്മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്നുവീണ് തൊഴിലാളികള്‍ക്ക് പരിക്ക്

കാസര്‍കോട് നിര്‍മ്മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്നുവീണ് തൊഴിലാളികള്‍ക്ക് പരിക്ക്

0

കാസര്‍കോട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന അടിപ്പാത കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടെ മേല്‍പ്പാലം തകര്‍ന്ന് വീണ് അപകടം. അപകടത്തില്‍ ഒരു തൊഴിലാളിക്ക് സാരമായി പരുക്കേറ്റു. പെരിയ ടൗണിന് സമീപം നിര്‍മിക്കുന്ന പാതയിലാണ് അപകടമുണ്ടായത്

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത് . അഞ്ചോളം തൊഴിലാളികളാണ് ഈ സമയത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്. ഇവിടെ രാത്രിയിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാറില്ല.

അതേസമയം അപകടകാരണം കണ്ടെത്താന്‍ ദേശീയപാത അതോരിറ്റി അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കോണ്‍ക്രീറ്റിനെ താങ്ങി നിര്‍ത്തുന്ന തൂണുകളുടെ ബലക്ഷയമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഹൈദരാബാദ് ആസ്ഥാനമായ കരാര്‍ കമ്പനിയായ മേഘാ കണ്‍സ്ട്രക്ഷന്‍സിനെതിരെ കേസെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here