കോഴിക്കോട്: മുന്‍ കേന്ദ്രമന്ത്രിയും ജനതാദള്‍ നേതാവും മാതൃഭൂമി ദിനപത്രത്തിന്റെ മാനേജിങ് ഡയറക്ടറുമായിരുന്ന എം.പി.വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷ വീരേന്ദ്രകുമാര്‍ (82) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.
മാതൃഭൂമി ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു ഉഷ വീരേന്ദ്രകുമാര്‍. എം.വി.ശ്രേയാംസ് കുമാര്‍(മാനേജിങ് ഡയറക്ടര്‍, മാതൃഭൂമി), എം.വി.ആശ, എം.വി.നിഷ, എം.വി.ജയലക്ഷ്മി എന്നിവരാണ് മക്കള്‍.