Home News ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി; 20,471 താറാവുകളെ കൊന്നൊടുക്കും

ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി; 20,471 താറാവുകളെ കൊന്നൊടുക്കും

0

ആലപ്പുഴ: ഹരിപ്പാടിനടുത്ത് പള്ളിപ്പാട് താറാവുകള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് പ്രദേശത്തുള്ള 20,471 താറാവുകളെ കൊന്നൊടുക്കും. ജില്ലാ കലക്ടര്‍ വിആര്‍.കൃഷ്ണതേജയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. പ്രദേശത്ത് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും നടപടിയെടുക്കും.

പ്രദേശത്ത് ഇതുവരെ 1500-ലധികം താറാവുകള്‍ ചത്തതായാണ് കണക്കുകള്‍. നാളെ മുതല്‍ താറാവുകളെ നശിപ്പിക്കും. കഴിഞ്ഞ ദിവസം കുട്ടനാട്ടിലെ നെടുമുടിയില്‍ ഏതാനും താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമല്ലെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ പ്രാഥമിക നിഗമനം.

ഭോപ്പാലിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസില്‍ നടത്തിയ പരിശോധനയിലാണ് സാംപിളുകളില്‍ എച്ച് 5 എന്‍ 1 വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഹരിപ്പാട് നഗരസഭയിലെ ഒന്‍പതാം വാര്‍ഡിലെ വഴുതാനം പടിഞ്ഞാറ്, വഴുതാനം വടക്ക് പാടശേഖരങ്ങളില്‍നിന്നാണ് സാംപിളുകള്‍ ശേഖരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here