Home Featured ആരോപണത്തില്‍ കഴമ്പില്ല, തുടര്‍നടപടിയും ഇല്ല; ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി

ആരോപണത്തില്‍ കഴമ്പില്ല, തുടര്‍നടപടിയും ഇല്ല; ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി

0
ആരോപണത്തില്‍ കഴമ്പില്ല, തുടര്‍നടപടിയും ഇല്ല; ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാലിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ഇത് സംബന്ധിച്ച് തുടര്‍നടപടികള്‍ ആവശ്യമില്ലെന്ന് ഗവര്‍ണര്‍ക്കുള്ള മറുപടിക്കത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ:

‘ഭരണഘടനാപരമായി നോക്കുമ്പോള്‍, നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ മര്യാദകളും പാരമ്പര്യങ്ങളും കണക്കിലെടുത്താല്‍ ബഹുമാനപ്പെട്ട ഗവര്‍ണറുടെ ‘പ്ലഷര്‍’ അവസാനിപ്പിക്കുന്നതിനുള്ള ഒരു കാരണവും പ്രസ്താവനയ്ക്കില്ല. ധനകാര്യവകുപ്പിന്റെ ചുമതല വഹിക്കുന്ന സംസ്ഥാന മന്ത്രിസഭാംഗമായ കെ.എന്‍. ബാലഗോപാലിലുള്ള എന്റെ വിശ്വാസം മുകളില്‍ വിവരിച്ച കാരണങ്ങളാല്‍ അചഞ്ചലമായി തുടരുന്നു. അതിനാല്‍ ഈ വിഷയത്തില്‍ തുടര്‍ നടപടികള്‍ ആവശ്യമില്ലെന്ന് ബഹുമാനപ്പെട്ട ഗവര്‍ണര്‍ മനസ്സിലാക്കുമെന്ന് കരുതുന്നു.’

ഉത്തര്‍പ്രദേശിലുള്ളവര്‍ക്ക് കേരളത്തിലെ കാര്യം മനസ്സിലാക്കാന്‍ സാധിക്കില്ലെന്ന മന്ത്രി കെ.എന്‍.ബാലഗോപാലിന്റെ പ്രസ്താവനയില്‍ അതൃപ്തി അറിയിച്ചായിരുന്നു ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്. മന്ത്രിയുടെ പ്രസ്താവന ദേശീയതയെപ്പോലും ചോദ്യം ചെയ്യുന്നതാണെന്ന് ഗവര്‍ണര്‍ കത്തില്‍ ആരോപിച്ചു. രാജ്യദ്രോഹപരമായ പരാമര്‍ശമാണ് ഇതെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here