Home News ഒരു മാധ്യമത്തെയും വിലക്കിയിട്ടില്ല; വിശദീകരണവുമായി ഗവര്‍ണര്‍

ഒരു മാധ്യമത്തെയും വിലക്കിയിട്ടില്ല; വിശദീകരണവുമായി ഗവര്‍ണര്‍

0

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് കേരളത്തിലെ ഏതാനും മാധ്യമങ്ങളെ വിലക്കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി രാജ് ഭവന്റെ കുറിപ്പ്. ഒരു മാധ്യമത്തെയും വിലക്കിയിട്ടില്ലെന്നും ഇന്നലെ നടന്നത് വാര്‍ത്താസമ്മേളനമായി ചില മാധ്യമങ്ങള്‍ തെറ്റിദ്ധരിച്ചതാണെന്നുമാണ് വിശദീകരണം. അഭിമുഖത്തിന് അനുമതി ചോദിച്ച മാധ്യമങ്ങളെ ഒരുമിച്ച് വിളിച്ചതാണ്. അത് വാര്‍ത്താസമ്മേളനമായി തെറ്റിദ്ധരിച്ചെന്നാണ് ഗവര്‍ണറുടെ ട്വിറ്റര്‍ പേജിലൂടെ രാജ്ഭവന്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നത്.

ഇന്നലെ ഗവര്‍ണര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കിയത് വലിയ വിവാദമായിരുന്നു. കൈരളി ടി.വി, ജയ്ഹിന്ദ് ടി.വി, റിപ്പോര്‍ട്ടര്‍ ടിവി, മീഡിയ വണ്‍ എന്നീ ടെലിവിഷന്‍ ചാനലുകളുടെ പ്രതിനിധികള്‍ക്കാണ് ഗവര്‍ണറുടെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി നിഷേധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here