Home Featured ഗവര്‍ണര്‍ക്ക് തിരിച്ചടി; പുതിയ സെനറ്റ് അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യുന്നതിന് ഹൈക്കോടതിയുടെ വിലക്ക്

ഗവര്‍ണര്‍ക്ക് തിരിച്ചടി; പുതിയ സെനറ്റ് അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യുന്നതിന് ഹൈക്കോടതിയുടെ വിലക്ക്

0
ഗവര്‍ണര്‍ക്ക് തിരിച്ചടി; പുതിയ സെനറ്റ് അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യുന്നതിന് ഹൈക്കോടതിയുടെ വിലക്ക്

കൊച്ചി: കേരള സര്‍വ്വകലാശാല സെനറ്റിലേക്ക് പുതിയ അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യുന്നതില്‍ നിന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ ഹൈക്കോടതി വിലക്കി. സെനറ്റില്‍ നിന്ന് ഗവര്‍ണര്‍ പുറത്താക്കിയ അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.

സെനറ്റില്‍ നിന്ന് 15 പേരെ ഗവര്‍ണര്‍ പുറത്താക്കിയതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ച കോടതി ഗവര്‍ണറുടെ അധികാരപരിധി പരിശോധിക്കാനുള്ള അവകാശമുണ്ടെന്നും വ്യക്തമാക്കി. ഹര്‍ജി വീണ്ടും 31-ാം തീയതി പരിഗണിക്കും.

നേരത്തെ വൈസ് ചാന്‍സലറെ തെരഞ്ഞെടുക്കാനുള്ള സേര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍വ്വകലാശാല പ്രതിനിധിയെ നിശ്ചയിക്കാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാത്ത 15 സെനറ്റംഗങ്ങളെ ഗവര്‍ണര്‍ പുറത്താക്കിയിരുന്നു. ഇവരെ പിന്‍വലിച്ച് ഉത്തരവ് ഇറക്കണമെന്ന് ഗവര്‍ണര്‍ വിസിയ്ക്ക് നിര്‍ദ്ദേശവും നല്‍കിയിരുന്നു. എന്നാല്‍ വിസി ഈ നിര്‍ദ്ദേശം തള്ളിയതോടെ അസാധാരണ വിജ്ഞാപനത്തിലൂടെ രാജ്ഭവന്‍ 15 സെനറ്റംഗങ്ങളെ പിന്‍വലിക്കുന്നതായി ഉത്തരവ് പുറപ്പെടുവിയ്ക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here