Home News എ.കെ.ജി സെന്റര്‍ ആക്രമണം: മുഖ്യപ്രതി ജിതിന് ഹൈക്കോടതി ജാമ്യം നല്‍കി

എ.കെ.ജി സെന്റര്‍ ആക്രമണം: മുഖ്യപ്രതി ജിതിന് ഹൈക്കോടതി ജാമ്യം നല്‍കി

0
എ.കെ.ജി സെന്റര്‍ ആക്രമണം: മുഖ്യപ്രതി ജിതിന് ഹൈക്കോടതി ജാമ്യം നല്‍കി

കൊച്ചി: എ.കെ.ജി സെന്റര്‍ ആക്രമണക്കേസിലെ മുഖ്യപ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത ക്രൈംബ്രാഞ്ചിന്റെ വാദം തള്ളിയാണ് ജസ്റ്റിസ് വിജു എബ്രഹാമിന്റെ ഉത്തരവ്.

തന്നെ കേസില്‍ കുടുക്കിയതാണെന്നായിരുന്നു ജിതിന്റെ വാദം. എന്നാല്‍ കേസില്‍ മൂന്ന് പേര്‍ കൂടി പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ടെന്നും ജിതിനെതിരെ ഒട്ടേറെ കേസുകള്‍ നിലവിലുള്ളതായും ക്രൈംബ്രാഞ്ച് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ജാമ്യം നല്‍കിയാല്‍ കേസന്വേഷണത്തെ അത് പ്രതികൂലമായി ബാധിക്കുമെന്ന ക്രൈംബ്രാഞ്ച് വാദം കോടതി അംഗീകരിച്ചില്ല. ജിതിന്റെ ഭാഗത്ത് നിന്നുള്ള ചോദ്യം ചെയ്യലും മറ്റും പൂര്‍ത്തിയായെന്നും ഇനിയും കസ്റ്റഡിയില്‍ തുടരേണ്ട കാര്യമില്ലെന്നുമുള്ള വിലയിരുത്തലിനെത്തുടര്‍ന്നാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

ജൂണ്‍ 30-ന് രാത്രി 11.25-നാണ് എ.കെ.ജി സെന്ററിന്റെ മുഖ്യകവാടത്തിന് സമീപത്തുള്ള ഹാളിന്റെ ഗേറ്റിലൂടെ സ്‌ഫോടക വസ്തു എറിഞ്ഞത്. തിരുവനന്തപുരം ആറ്റപ്ര മണ്ഡലം യൂത്ത് കോണ്‍ഗസ് പ്രസിഡന്റ് ജിതിനെ കഴിഞ്ഞ മാസം 22-നാണ് ക്രൈംബ്രാഞ്ച് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here