Home Featured കേരള സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.ജെ.വി വിളനിലം അന്തരിച്ചു

കേരള സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.ജെ.വി വിളനിലം അന്തരിച്ചു

0

തിരുവനന്തപുരം: കേരള സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.ജെ.വി വിളനിലം(87) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം ശ്രീകാര്യം ഗാന്ധിപുരത്തായിരുന്നു താമസം.

1935-ല്‍ ചാണ്ടി വര്‍ഗീസ്-ഏലിയാമ്മ ദമ്പതികളുടെ മകനായി ചെങ്ങന്നൂരിലായിരുന്നു ജെ.വി.വിളനിലത്തിന്റെ ജനനം. ചെറുപ്പം മുതല്‍ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതില്‍ അദ്ദേഹത്തിന് പ്രത്യേകപ്രവീണ്യമുണ്ടായിരുന്നു. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ എം.എ ബിരുദം നേടിയ അദ്ദേഹം മാര്‍ത്തോമാ കോളേജ് തിരുവല്ല, സെന്റ് ജോസഫ് കോളേജ്, ദേവഗിരി (കാലിക്കറ്റ്) എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. കുറച്ചുനാള്‍ മദ്രാസിലെ എംആര്‍എഫ് കമ്പനിയിലും ഉദ്യോഗസ്ഥനായിരുന്നു. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡിലിറ്റ് ബിരുദം നേടിയ വിളനിലം അമേരിക്കയിലെ ടെമ്പിള്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും ഡിലിറ്റ് ബിരുദം നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധം 1975-ലെ ജെയിംസ് മാര്‍ഖം പുരസ്‌കാരത്തിന് അര്‍ഹമായിട്ടുണ്ട്.dr j v vilanilam passes away1935-ല്‍ ചാണ്ടി വര്‍ഗീസ്-ഏലിയാമ്മ ദമ്പതികളുടെ മകനായി ചെങ്ങന്നൂരിലായിരുന്നു ജെ.വി.വിളനിലത്തിന്റെ ജനനം. ചെറുപ്പം മുതല്‍ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതില്‍ അദ്ദേഹത്തിന് പ്രത്യേകപ്രവീണ്യമുണ്ടായിരുന്നു. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ എം.എ ബിരുദം നേടിയ അദ്ദേഹം മാര്‍ത്തോമാ കോളേജ് തിരുവല്ല, സെന്റ് ജോസഫ് കോളേജ്, ദേവഗിരി (കാലിക്കറ്റ്) എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. കുറച്ചുനാള്‍ മദ്രാസിലെ എംആര്‍എഫ് കമ്പനിയിലും ഉദ്യോഗസ്ഥനായിരുന്നു. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡിലിറ്റ് ബിരുദം നേടിയ വിളനിലം അമേരിക്കയിലെ ടെമ്പിള്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും ഡിലിറ്റ് ബിരുദം നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധം 1975-ലെ ജെയിംസ് മാര്‍ഖം പുരസ്‌കാരത്തിന് അര്‍ഹമായിട്ടുണ്ട്.

കേരള യൂണിവേഴ്‌സിറ്റിയില്‍ ജേര്‍ണലിസം വകുപ്പ് ആരംഭിച്ചപ്പോള്‍ അധ്യാപകനായി നിയമിക്കപെട്ട ഡോ.ജെ.വി വിളനിലം 1992-ലാണ് വൈസ് ചാന്‍സലറായി നിയമിതനാകുന്നത്. ജേര്‍ണലിസത്തിലും മാസ്സ് കമ്മ്യൂണിക്കേഷനിലും ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here