Home National ഉത്തരാഖണ്ഡില്‍ കേദാര്‍നാഥ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു; ആറ് മരണം

ഉത്തരാഖണ്ഡില്‍ കേദാര്‍നാഥ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു; ആറ് മരണം

0

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലേക്ക് തീര്‍ത്ഥാടകരുമായി പോയ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് രണ്ട് പൈലറ്റുകള്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു. ഗുപ്തകാശിയില്‍ നിന്നും പുറപ്പെട്ട ഹെലികോപ്റ്റര്‍ ഗരുഡ് ഛഠിയില്‍ വെച്ചാണ് അപകടത്തില്‍പ്പെട്ടത്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. മരിച്ച ആറ് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. കനത്തമൂടല്‍മഞ്ഞിനെത്തുടര്‍ന്ന് ഇവിടെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. കേദാര്‍നാഥില്‍ നിന്നും പറയന്നുയര്‍ന്നയുടന്‍ ഹെലികോപ്റ്റര്‍ മലഞ്ചെരിവില്‍ തകര്‍ന്നുവീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here