മോസ്കോ: മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ഉടമസ്ഥതയിലുള്ള മെറ്റയെ ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി റഷ്യ. രാജ്യത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ നിരീക്ഷിക്കുന്ന ഏജന്‍സിയായ റോസ്ഫിന്‍മോണിറ്ററിങ്ങാണ് മെറ്റയെ ഭീകരസംഘടനകളുടെ പട്ടികയില്‍പ്പെടുത്തിയത്.
റഷ്യയില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തിയെന്ന ആരോപണത്തിനെതിരെ മെറ്റ നല്കിയ ഹര്‍ജി മോസ്കോയിലെ കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. റഷ്യയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളൊന്നും നടത്തിയിട്ടില്ലെന്നും റഷോഫോബിയ അഥവാ റഷ്യയെക്കുറിച്ച് ഭയം ജനിപ്പിക്കലിനെതിരെയാണ് പ്രവര്‍ത്തിച്ചതെന്നും മെറ്റയുടെ അഭിഭാഷകന് കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ ഇത് കോടതി ഇത് പരിഗണിച്ചില്ല.
കഴിഞ്ഞ മാര്‍ച്ചില്‍ റഷ്യയില്‍ മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും നിരോധിച്ചിരുന്നു. മാര്‍ക്ക് സുക്കര്‍ബര്‍ഗിന് റഷ്യ സന്ദര്‍ശിക്കുന്നതിന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.