Home News യാത്രക്കാര്‍ക്ക് സൗജന്യ വൈഫൈയുമായി കൊച്ചി മെട്രോ

യാത്രക്കാര്‍ക്ക് സൗജന്യ വൈഫൈയുമായി കൊച്ചി മെട്രോ

0

കൊച്ചി: മെട്രോ ട്രെയിനുകളില്‍ സൗജന്യ വൈഫൈ സംവിധാനവുമായി കൊച്ചി മെട്രോ. സൗജന്യ വൈഫൈ ഉപയോഗിച്ച് യാത്രക്കാര്‍ക്ക് ഇനി മുതല്‍ ജോലി ചെയ്യുകയോ വിനോദപരിപാടികള്‍ ആസ്വദിക്കുകയോ ചെയ്യാനാകുമെന്ന് വൈഫൈ സര്‍വ്വീസ് ഉദ്ഘാടനം ചെയ്ത് കെ.എം.ആര്‍.എല്‍ എം.ഡി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

മെട്രോ ട്രെയിനുകളില്‍ സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് എല്ലാ ട്രെയിനുകളിലും സൗജന്യ വൈഫൈ സര്‍വ്വീസ് ആരംഭിച്ചിരിക്കുന്നത്. ആലുവ മുതല്‍ എസ്.എന്‍ ജങ്ഷന്‍ വരെയുള്ള കൊച്ചി മെട്രോയിലെ യാത്രാവേളകളില്‍ ഇനി സൗജന്യ വൈഫൈ ഉപയോഗിക്കാം. വൈഫൈ ഉപയോഗിക്കുന്നവരുടെ ഡേറ്റ സുരക്ഷിതമാക്കാനുള്ള നടപടികള്‍ കെ.എം.ആര്‍.എല്‍ സ്വീകരിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് തികച്ചും സൗജന്യമായി ഈ സേവനം ഉപയോഗിക്കാവുന്നതാണ്.

സൗജന്യ വൈഫൈ എങ്ങനെ ഉപയോഗിക്കാനാകുമെന്ന വിവരങ്ങള്‍ എല്ലാ മെട്രോ ട്രെയിനുകളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഡിജിറ്റല്‍ ഇന്ത്യ ക്യാമ്പയിന്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കെ.എം.ആര്‍.എല്‍ തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ്‌ഷോര്‍ എന്ന കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here