Home News ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന യുവതിയുടെ പരാതി; എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയ്‌ക്കെതിരെ കേസെടുത്തേക്കും

ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന യുവതിയുടെ പരാതി; എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയ്‌ക്കെതിരെ കേസെടുത്തേക്കും

0
ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന യുവതിയുടെ പരാതി; എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയ്‌ക്കെതിരെ കേസെടുത്തേക്കും

തിരുവനന്തപുരം: പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളി ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന് പരാതി നല്‍കിയ യുവതി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരായി മൊഴി കൊടുത്തു. എം.എല്‍.എ ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും പരാതി പിന്‍വലിക്കാന്‍ പണം വാഗ്ദാനം ചെയ്തതായും യുവതിയുടെ മൊഴിയില്‍ ആരോപിക്കുന്നു.

തിരുവനന്തപുരത്തെ ഒരു സ്വകാര്യ സ്‌കൂളിലെ അധ്യാപികയാണ് എം.എല്‍.എക്കെതിരെ പൊലീസിനെ സമീപിച്ചത്. ഒരുമിച്ച് വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെ വാക്കേറ്റത്തെത്തുടര്‍ന്ന് എം.എല്‍.എ മര്‍ദ്ദിച്ചെന്നായിരുന്നു സ്ത്രീയുടെ പരാതി. കഴിഞ്ഞ മാസം ഇരുവരും കോവളം സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. ഒരാഴ്ച മുമ്പാണ് സംഭവത്തില്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

അതേസമയം പരാതിക്കാരിയുടെ മൊഴിയില്‍ കേസെടുക്കാനാണ് പൊലീസ് തീരുമാനം. യുവതിയെ കാണാനില്ലെന്ന മറ്റൊരു പരാതിയെത്തുടര്‍ന്ന് സ്റ്റേഷനിലും കോടതിയിലും ഇന്നലെ അവര്‍ നേരിട്ട് ഹാജരായിരുന്നു. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വഞ്ചിയൂര്‍ പൊലീസിലും മജിസ്‌ട്രേറ്റിന് മുന്നിലും യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് തുടര്‍നടപടികളെടുക്കാനാണ് സാധ്യത.

LEAVE A REPLY

Please enter your comment!
Please enter your name here