തിരുവനന്തപുരം: സംസ്ഥാനത്ത് പാല് വില ഉയരും. ഉല്‍പ്പാദനച്ചെലവ് വര്‍ദ്ധിച്ചതും ക്ഷീരകര്‍ഷകരുടെ ആവശ്യവും കണക്കിലെടുത്താണ് സംസ്ഥാനത്ത് പാല് വില ഉയര്‍ത്താന്‍ മില്‍മ തയ്യാറെടുക്കുന്നത്. 2019-ലാണ് ഇതിന് മുമ്പ് പാല് വില കൂട്ടിയത്. നാല് രൂപയോളം അന്ന് വര്‍ദ്ധിപ്പിച്ചിരുന്നു.
വരുന്ന ഡിസംബറിലോ ജനുവരിയിലോ വില വര്‍ദ്ധിപ്പിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാല് വില കൂട്ടാതെ മുന്നോട്ടുപോകാനാവില്ലെന്ന് മില്‍മ സര്‍ക്കാരിനെ അറിയിച്ചിരുന്നു. നാല് രൂപ കൂട്ടണമെന്നാണ് എറണാകുളം, തിരുവനന്തപുരം മേഖലാ യൂണിറ്റുകള്‍ ആവശ്യപ്പെട്ടിരുന്നത്.
വില കൂട്ടുന്നതുമായി ബന്ധപ്പെട്ട് പഠിക്കാന്‍ രണ്ട് പേരടങ്ങിയ സമിതിയെ മില്‍മ ഫെഡറേഷന് നിയോഗിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമാകും വില വര്‍ദ്ധിപ്പിക്കുന്നതില്‍ അന്തിമതീരുമാനമെടുക്കുക.