Home News വയനാട്ടില്‍ അരക്കോടി രൂപയുടെ കുഴല്‍പ്പണവുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍

വയനാട്ടില്‍ അരക്കോടി രൂപയുടെ കുഴല്‍പ്പണവുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍

0
വയനാട്ടില്‍ അരക്കോടി രൂപയുടെ കുഴല്‍പ്പണവുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍

കല്‍പ്പറ്റ: വയനാട്ടില്‍ തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ തമിഴ്‌നാട് സ്വദേശിയില്‍ നിന്നും അരക്കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. മധുര സ്വദേശി വിജയ്ഭാരതിയാണ് പിടിയിലായത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ എക്‌സൈസ് സംഘം നടത്തിയ വാഹനപരിശോധനയിലാണ് ബെംഗലൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് ബസില്‍ പോവുകയായിരുന്ന ഇയാളില്‍ നിന്നും കുഴല്‍പ്പണം പിടികൂടിയത്.

മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘവും ചെക്ക് പോസ്റ്റ് എക്‌സൈസ് സംഘവും ചേര്‍ന്നാണ് പരിശോധന നടത്തിയത്. മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത്ത് ചന്ദ്രന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ പി.ആര്‍. ജിനോഷ്, കെ.എം. ലത്തീഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജെ.വി. പ്രവീജ, എ. ദിപു, എം. അര്‍ജുന്‍, സാലിം, പി.വി. വിപിന്‍ കുമാര്‍ എന്നിവര്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here