
കോഴിക്കോട്: ബാലുശ്ശേരി എം.എല്‍.എ കെ.എം.സച്ചിന്‍ദേവിന്റെ കാര്‍ തട്ടി സ്‌കൂട്ടര്‍ യാത്രക്കാരായ പിതാവിനും മകള്‍ക്കും പരിക്ക്. താനൂര്‍ സ്വദേശി ആബിത് (42), മകള്‍ ഫമിത ഫര്‍ഹ (11) എന്നിവരെയാണ് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ മലാപ്പറമ്പ് ബൈപ്പാസിലായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തില്‍ ഇരുവരും സ്‌കൂട്ടറില്‍ നിന്നും തെറിച്ചുവീണിരുന്നു. ആബിത്തിന്റെ കൈക്കും മകള്‍ക്ക് കാലിനുമാണ് പരിക്കേറ്റത്. എം.എല്‍.എയുടെ വാഹനം അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോകുംവഴിയാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ പിതാവിനെയും മകളെയും സച്ചിന്‍ദേവ് എം.എല്‍.എ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.