Home News കോടിയേരിയെ അപമാനിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്; അധ്യാപികയ്‌ക്കെതിരെ കേസ്

കോടിയേരിയെ അപമാനിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്; അധ്യാപികയ്‌ക്കെതിരെ കേസ്

0
കോടിയേരിയെ അപമാനിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്; അധ്യാപികയ്‌ക്കെതിരെ കേസ്

കണ്ണൂര്‍: കഴിഞ്ഞ ദിവസം അന്തരിച്ച സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണനെ അപമാനിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട കൂത്തുപറമ്പ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപിക ഗിരിജയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. കേസെടുത്ത കൂത്തുപറമ്പ് പൊലീസ് പിന്നീട് ഗിരിജയുടെ താമസസ്ഥലമായ എടച്ചരി പൊലീസിന് കേസ് കൈമാറി.

കോടിയേരിയെ അപമാനിച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്ത ചിതറ സബ് രജിസ്ട്രാര്‍ ഓഫീസിലെ ഹെഡ് ക്ലര്‍ക്ക് സന്തോഷ് രവീന്ദ്രനെയും തിരുവനന്തപുരം മെഡിക്കല്‍ കോളെജ് പൊലീസ് സ്റ്റേഷനിലെ സിപിഒ ഉറൂബിനേയും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതില്‍ സന്തോഷ് രവീന്ദ്രനെതിരെ ശാസ്താംകോട്ട പൊലീസ് കേസെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here