Home News കോടിയേരിയ്‌ക്കെതിരെ മോശം കമന്റ്; സി.പി.എം പ്രവര്‍ത്തകരുടെ പരാതിയില്‍ ഒരാള്‍ പിടിയില്‍

കോടിയേരിയ്‌ക്കെതിരെ മോശം കമന്റ്; സി.പി.എം പ്രവര്‍ത്തകരുടെ പരാതിയില്‍ ഒരാള്‍ പിടിയില്‍

0
കോടിയേരിയ്‌ക്കെതിരെ മോശം കമന്റ്; സി.പി.എം പ്രവര്‍ത്തകരുടെ പരാതിയില്‍ ഒരാള്‍ പിടിയില്‍

കൊച്ചി: അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന് അനുശോചനം രേഖപ്പെടുത്തിയ പോസ്റ്റിന് താഴെ മോശം കമന്റിട്ടയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോഞ്ഞാശ്ശേരി നായര്‍ കവലയിലെ ഫ്രൂട്‌സ് വ്യാപാരി ചിറയത്ത് വീട്ടില്‍ ഇബ്രാഹിമിനെയാണ് കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അനുശോചന സന്ദേശം ഷെയര്‍ ചെയ്ത പോസ്റ്റിന് താഴെയായിരുന്നു മോശം സന്ദേശം. സി.പി.എം പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടിയെടുത്തത്.

കോടിയേരി ബാലകൃഷ്ണനെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച് പോസ്റ്റിട്ട പൊലീസുകാരനെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളെജ് പൊലീസ് സ്റ്റേഷന്‍ എ.എസ്.ഐ ഉറൂബിനെയാണ് അന്വേഷണവിധേയമായി സിറ്റി പൊലീസ് കമ്മീഷണര്‍ ജി.സ്പര്‍ജന്‍ കുമാര്‍ സസ്‌പെന്‍ഡ് ചെയ്തത്. വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ഇയാള്‍ കോടിയേരിയുടെ ചിത്രം ഉള്‍പ്പെടെ അപമാനിക്കുന്ന തരത്തില്‍ പോസ്റ്റ് ഇട്ടത്.

അതേസമയം വിഷയത്തില്‍ പൊലീസുകാരന്‍ ക്ഷമാപണം നടത്തി. തെറ്റായി അയച്ച ഒരു സന്ദേശം അറിയാതെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചതാണെന്നും സംഭവത്തില്‍ മാപ്പ് ചോദിക്കുന്നതായും ഉറൂബ് സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. കെ.പി.സി.സി പ്രസിഡന്റായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്‍ ഗണ്‍മാനായിരുന്നു ഉറൂബ്.

LEAVE A REPLY

Please enter your comment!
Please enter your name here