Home News കോടികളുടെ നിക്ഷേപ തട്ടിപ്പുകേസ്: ഫ്യൂച്ചര്‍ ട്രേഡ് ലിങ്ക് ഉടമ രാജേഷ് മലാക്ക അറസ്റ്റില്‍

കോടികളുടെ നിക്ഷേപ തട്ടിപ്പുകേസ്: ഫ്യൂച്ചര്‍ ട്രേഡ് ലിങ്ക് ഉടമ രാജേഷ് മലാക്ക അറസ്റ്റില്‍

0
കോടികളുടെ നിക്ഷേപ തട്ടിപ്പുകേസ്: ഫ്യൂച്ചര്‍ ട്രേഡ് ലിങ്ക് ഉടമ രാജേഷ് മലാക്ക അറസ്റ്റില്‍

തൃശൂര്‍: നിക്ഷേപ തട്ടിപ്പുകേസില്‍ ഫ്യൂച്ചര്‍ ട്രേഡ് ലിങ്ക് ഉടമ തൃശൂര്‍ സ്വദേശി രാജേഷ് മലാക്ക അറസ്റ്റില്‍. കോടികളുടെ നിക്ഷേപം തട്ടിയെടുത്ത് നാടുവിട്ട രാജേഷിനെ ഇന്ന് രാവിലെ കോയമ്പത്തൂരിലെ ഒളിത്താവളത്തില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്.

30,000-ലധികം ആളുകളില്‍നിന്ന് ഇയാള്‍ 500 കോടിയലധികം രൂപ നിക്ഷേപമായി സ്വീകരിച്ചിരുന്നു. മൈ ക്ലബ് ട്രേഡിങ്ങ്, ഫ്യൂച്ചര്‍ ട്രേഡ് ലിങ്ക് എന്നീ കമ്പനികളുടെ പേരിലാണ് ഇയാള്‍ തട്ടിപ്പുനടത്തിയത്. ഡോളറിലായിരുന്നു പണം സ്വീകരിച്ചത്. പത്ത് മാസത്തിനകം ഇരട്ടി പൈസ നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പലരില്‍നിന്നും പണം തട്ടിയെടുത്തത്.

വടക്കാഞ്ചേരി ഉന്നംപറമ്പ് സ്വദേശിയാണ് രാജേഷ് മലാക്ക. തട്ടിപ്പിന് ഇരയായി എന്നറിഞ്ഞതോടെ നിക്ഷേപകര്‍ കൂട്ടത്തോടെ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇയാള്‍ ഒളിവില്‍ പോയത്.

LEAVE A REPLY

Please enter your comment!
Please enter your name here