ചണ്ഡിഗഢ്: മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിനെത്തുടര്‍ന്ന് ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ നിന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ ഇറക്കിവിട്ടതായി ആരോപണം. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിനെത്തുടര്‍ന്ന് വിമാനം നാല് മണിക്കൂര്‍ വൈകിയെന്നും പഞ്ചാബികളെ അപമാനിക്കുന്ന സംഭവമാണ് ഇതെന്നും പ്രതിപക്ഷം ആരോപിച്ചു.
എന്നാല്‍ ഈ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രിക്കുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്നാണ് യാത്ര വൈകിയതെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ വിശദീകരണം. ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രിയുടെ ഓഫീസും കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. പ്രതിപക്ഷം സംഘടിതമായ പ്രചാരണം നടത്തുകയാണെന്നും വിമാനം താമസിച്ചതുകൊണ്ടാണ് യാത്ര മാറ്റേണ്ടിവന്നതെന്നുമുള്ള ലുഫ്താന്‍സ വിമാനക്കമ്പനിയുടെ ട്വീറ്റും എഎപി പങ്കുവെച്ചിട്ടുണ്ട്.
വിദേശനിക്ഷേപവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 11 മുതല്‍ 18 വരെയാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ജര്‍മ്മനിയില്‍ സന്ദര്‍ശനം നടത്തിയത്.