Home News കോട്ടയം സ്വദേശികളായ രണ്ട് യുവാക്കള്‍ മലങ്കര ഡാമില്‍ മുങ്ങിമരിച്ചു

കോട്ടയം സ്വദേശികളായ രണ്ട് യുവാക്കള്‍ മലങ്കര ഡാമില്‍ മുങ്ങിമരിച്ചു

0
കോട്ടയം സ്വദേശികളായ രണ്ട് യുവാക്കള്‍ മലങ്കര ഡാമില്‍ മുങ്ങിമരിച്ചു

തൊടുപുഴ: കാഞ്ഞാറിന് സമീപം മലങ്കര ജലാശയത്തില്‍ കാലുതെറ്റിവീണ യുവാവും രക്ഷിക്കാനിറങ്ങിയ കൂട്ടുകാരനും മുങ്ങി മരിച്ചു. കോട്ടയം താഴത്തങ്ങാടി സ്വദേശി ഫിര്‍ദോസ് (20), ചങ്ങനാശ്ശേരി സ്വദേശി അമല്‍ ഷാബു (23) എന്നിവരാണ് മരിച്ചത്. ഫിര്‍ദോസ് കോട്ടയം ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിലെ എസ്.ഐയുടെ മകനാണ്.

നാല് കൂട്ടുകാര്‍ ചേര്‍ന്ന് സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് തൊടുപുഴയില്‍ എത്തിയത്. തിരികെ മടങ്ങുംവഴി കാല് കഴുകാന്‍ കാഞ്ഞാര്‍ ടൗണിനു സമീപം പാലത്തിന് താഴെ ഇറങ്ങിയപ്പോള്‍ വെള്ളത്തില്‍ വീഴുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.

നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹങ്ങള്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കളെത്തിയ ശേഷം മൃതദേഹങ്ങള്‍ വിട്ടുനല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here