
കോട്ടയം: തിരുവാര്‍പ്പില്‍ റോഡരികില്‍ അവശനിലയില്‍ കണ്ടെത്തിയ അജ്ഞാതന്‍ മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണ് അറുപതു വയസിലേറെ പ്രായം തോന്നിക്കുന്ന വയോധികനെ കോട്ടയം തിരുവാര്‍പ്പ് എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന് സമീപം അവശനിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കോട്ടയം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.