Home News അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ പോകുന്നതിനിടെ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം

അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ പോകുന്നതിനിടെ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം

0
അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ പോകുന്നതിനിടെ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: അമ്മയ്‌ക്കൊപ്പം സ്‌കൂളിലേക്ക് പോകുന്നതിനിടെ സ്‌കൂട്ടര്‍ പാലത്തില്‍നിന്ന് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് അഞ്ച് വയസ്സുകാരന്‍ മരിച്ചു. തിരുവനന്തപുരം പൊഴിയൂര്‍ അമ്പലക്കോണം എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥിയും എസ്.എം.സുനില്‍- മിനി ദമ്പതികളുടെ മകനുമായ പവിന്‍ സുനില്‍ (5) ആണ് മരിച്ചത്.

നെയ്യാറ്റിന്‍കര ചാരോട്ടുകോണം ചെങ്കവിള റോഡില്‍ മാറാടി ജങ്ഷന് സമീപമാണ് അപകടമുണ്ടായത്. കുട്ടികളെ സ്‌കൂട്ടറില്‍ സ്‌കൂളില്‍ കൊണ്ടുപോകുന്നതിനിടെ പാലം കടക്കുമ്പോള്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് വീഴുകയായിരുന്നു.

സ്‌കൂട്ടറിനടിയില്‍പ്പെട്ട കുട്ടിയെ പാറശ്ശാല ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരന്‍ നിതിന്‍ സുനിലിനെയും അമ്മയേയും പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here