Home News സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ 23-ന് അടച്ചിട്ട് പണിമുടക്കും

സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ 23-ന് അടച്ചിട്ട് പണിമുടക്കും

0
സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ 23-ന് അടച്ചിട്ട് പണിമുടക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ സെപ്റ്റംബര്‍ 23-ന് അടച്ചിട്ട് പണിമുടക്കുമെന്ന് പെട്രോള്‍ ഡീലര്‍മാര്‍. പമ്പുകള്‍ക്ക് പെട്രോള്‍ വിതരണ കമ്പനികള്‍ മതിയായ ഇന്ധന ലഭ്യത ഉറപ്പാക്കണമെന്നതാണ് ഡീലര്‍മാരുടെ മുഖ്യ ആവശ്യം. പ്രീമിയം പെട്രോള്‍ അടിച്ചേല്‍പ്പിക്കരുതെന്നും ഡീലര്‍മാര്‍ ആവശ്യപ്പെട്ടു.

എല്ലാ ഇന്ധനകമ്പനികളിലെയും റീടെയ്‌ലര്‍മാര്‍ക്ക് ഇന്ധനം ഉറപ്പാക്കാന്‍ ഇപ്പോള്‍ കമ്പനികള്‍ക്ക് കഴിയുന്നില്ല. കൂടാതെ പ്രീമിയം പെട്രോള്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കം ശരിയായ നടപടിയല്ല. ഇതുസംബന്ധിച്ച് ഒട്ടേറെ നിവേദനങ്ങള്‍ കമ്പനി മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അതിനൊന്നും മതിയായ നടപടികള്‍ ഉണ്ടായിട്ടില്ല. ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് പരിഹാരം കാണാത്ത സാഹചര്യത്തില്‍ പണിമുടക്കല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളൊന്നുമില്ലെന്ന് ഡീലര്‍മാര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here