
കണ്ണൂര്‍: കണ്ണൂരില്‍ പേവിഷബാധ ലക്ഷണങ്ങള്‍ കാണിച്ച പശു ചത്തു. ചാല സ്വദേശി ഷിജിത്തിന്റെ പശുവാണ് ചത്തത്. പശു അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ വന്ന് നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി മരത്തില്‍ കെട്ടിയിടുകയായിരുന്നു.
അതേസമയം പശുവിനെ തെരുവുനായ കടിച്ചതിന്റെ ലക്ഷണങ്ങളോ മുറിവുകളോ ശരീരത്തിലില്ല. പുല്ലില്‍നിന്നോ മറ്റോ വിഷബാധയേറ്റതാകാം എന്നാണ് പ്രാഥമിക നിഗമനം. പശുവിന്റെ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷമാകും പേവിഷബാധയുണ്ടോ എന്ന കാര്യം സ്ഥിരീകരിക്കുക എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
കറവയുള്ള പശുവായിരുന്നു. കഴിഞ്ഞ ദിവസം മുതല്‍ തന്നെ പശു അസ്വസ്ഥതകള്‍ കാണിച്ചിരുന്നതായും അക്രമാസക്തമായിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു. കെട്ടിയിട്ടിരുന്നതിനാല്‍ തന്നെ അധികം പ്രദേശങ്ങളിലൊന്നും പശു പോയിരുന്നില്ല. പശുവുമായി അടുത്തിടപഴകിയിട്ടുള്ള ആളുകള്‍ക്കുള്ള കുത്തിവെയ്പ്പ് ഉടന്‍ തന്നെ നല്‍കുമെന്നാണ് വിവരം.