Home National ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

0
ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. അനന്ത്‌നാഗിലെ പോഷ്‌ക്രീരി പ്രദേശത്തുവച്ചാണ് സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടിയത്. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് സുരക്ഷാസേന സംയുക്ത പരിശോധന നടത്തുമ്പോഴായിരുന്നു ആക്രമണമുണ്ടായത്. നിരോധിത ഭീകരസംഘടനയായ എച്ച്എമ്മിന്റെ ചാവേറുകളായ ഡാനിഷ് ഭട്ട്, ബഷാരത് നബി എന്നിവരാണ് കൊല്ലപ്പെട്ടത്.

പ്രദേശത്ത് കൂടുതല്‍ ഭീകരരുണ്ടോ എന്നറിയാന്‍ തിരച്ചില്‍ ശക്തമാക്കിയിട്ടുള്ളതായി സുരക്ഷാസേന അറിയിച്ചു. കഴിഞ്ഞയാഴ്ച ഷോപ്പിയാന്‍ ജില്ലയില്‍ നഗ്ബാല്‍ പ്രദേശത്തുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here