Home News തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന 12 വയസ്സുകാരി മരിച്ചു

തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന 12 വയസ്സുകാരി മരിച്ചു

0
തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന 12 വയസ്സുകാരി മരിച്ചു

കോട്ടയം: തെരുവുനായയുടെ കടിയേറ്റ് ഗുരുതരാവസ്ഥയിലായതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന 12 കാരി മരിച്ചു. റാന്നി പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാഭവനില്‍ ഹരീഷിന്റെ മകള്‍ അഭിരാമിയാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

രണ്ടാഴ്ച മുമ്പായിരുന്നു കുട്ടിയെ തെരുവുനായ കടിച്ചത്. പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയ്ക്ക് മൂന്ന് ഡോസ് പ്രതിരോധ കുത്തിവയ്പ്പുകളും എടുത്തിരുന്നു. കൈയിലും കാലിലും കണ്ണിലുമായി ഏഴിടത്ത് നായയുടെ കടിയേറ്റിട്ടുണ്ടായിരുന്നു. ആരോഗ്യനില ഗുരുതരമായതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റിയത്.

കുട്ടിയുടെ ചികിത്സയ്ക്കായി ആരോഗ്യമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു. പേവിഷബാധ ഉണ്ടോ എന്നറിയുന്നതിനായി പുനെ വൈറോളജി ലാബിലേക്കും തിരുവനന്തപുരത്തെ സര്‍ക്കാര്‍ ലാബിലേക്കും സാംപിള്‍ അയയ്ക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here