ജെറി ഐസക് സ്റ്റില്ലർ അന്തരിച്ചു.

ന്യൂയോർക്ക്: അമേരിക്കൻ ഹാസ്യനടനും എഴുത്തുകാരനുമായിരുന്ന ജെറി ഐസക് സ്റ്റില്ലർ ( 92) അന്തരിച്ചു. ജെറിയുടെ മകൻ ബെൻ സ്റ്റില്ലർ തൻ്റെ ട്വിറ്ററിലൂടെയാണ് മരണവിവരം പങ്കുവച്ചത്.

സ്വാഭാവിക കാരണങ്ങളിൽ എന്റെ പിതാവ് അന്തരിച്ചുവെന്ന് പറയാൻ എനിക്ക് സങ്കടമുണ്ട്, അദ്ദേഹം ഒരു വലിയ അച്ഛനും മുത്തച്ഛനും സമർപ്പിത ഭർത്താവുമായിരുന്നു എന്നാണ് ബെൻ ട്വിറ്ററിൽ കുറിച്ചത്

സ്റ്റില്ലറും മീരയും. സൂലാൻഡർ , ഹെവിവെയ്റ്റ്സ് ,ഹോട്ട് പർസ്യൂട്ട് , ദി ഹാർട്ട് ബ്രേക്ക് കിഡ് ,സൂലാൻഡർ 2 എന്നീ നിരവധി ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചു. സ്റ്റില്ലർ ഉന്മാദവും ദേഷ്യവും ധ്യാനാത്മകവും സഹാനുഭൂതിയും നിറഞ്ഞ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കാറുള്ളത്.