എല്‍.കെ.ജി വിദ്യാര്‍ത്ഥിനി സ്‌കൂള്‍ ബസില്‍ നിന്നും തെറിച്ചുവീണ സംഭവം: ഡ്രൈവര്‍ അറസ്റ്റില്‍

കൊച്ചി: എല്‍.കെ.ജി വിദ്യാര്‍ത്ഥിനി സ്‌കൂള്‍ ബസില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണ സംഭവത്തില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. എടത്തല സ്വദേശി ഷെമീര്‍ ആണ് അറസ്റ്റിലായത്. അശ്രദ്ധയോടെ വാഹനമോടിച്ചു എന്ന കുറ്റത്തിനാണ് നടപടി.

സ്‌കൂള്‍ ബസും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ആലുവ വഴുങ്ങാട്ടുശ്ശേരി അല്‍ഹിന്ദ് സ്‌കൂളിന്റെ ബസിലാണ് അപകടമുണ്ടായത്. സ്‌കൂള്‍ ബസിന്റെ എമര്‍ജന്‍സി എക്‌സിറ്റ് വഴി എല്‍.കെ.ജി വിദ്യാര്‍ത്ഥിനി തെറിച്ചു വീഴുകയായിരുന്നു. കുട്ടി റോഡില്‍ വീണത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് ഡ്രൈവറെ വിവരമറിയിച്ചത്. ആലുവ സ്വദേശിനി ഫൈസയാണ് അപകടത്തില്‍പ്പെട്ടത്.

തൊട്ടുപിന്നാലെ മറ്റൊരു ബസ് കൂടി വരുന്നുണ്ടായിരുന്നെങ്കിലും നാട്ടുകാര്‍ ഇടപെട്ട് പെട്ടെന്ന് നിര്‍ത്തിച്ചതിനാലാണ് കുട്ടിയുടെ ജീവന്‍ രക്ഷപ്പെട്ടത്.