കൊച്ചി: കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് ശമ്പളവിതരണത്തിന് 50 കോടി രൂപ നല്‍കാമെന്ന് സര്‍ക്കാര്‍ ഹൈക്കോടയില്‍. ഈ തുക കൊണ്ട് കുടിശ്ശിക ശമ്പളത്തിന്റെ മൂന്നിലൊന്ന് നല്‍കണന്ന് കോടതി നിര്‍ദ്ദേശിച്ചു. അതേസമയം സിംഗിള്‍ ബെഞ്ച് വിധിയ്ക്കെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ വിധി പറയാനായി മാറ്റി.
ശമ്പളവിതരണത്തിന് സര്‍ക്കാര്‍ ധനസഹായം അനുവദിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ശമ്പളം നല്കാന് ബാധ്യതയില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ നല്കിയ അപ്പീലിലാണ് ഡിവിഷന് ബെഞ്ചിന്റെ ഇടക്കാല നിര്‍ദ്ദേശം. ശമ്പളം മുടങ്ങാതെ നല്‍കണമെന്ന ജീവനക്കാരുടെ ഹര്‍ജിയില്‍ പുറപ്പെടുവിച്ച ഉത്തരവാണ് ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തിരിക്കുന്നത്.
കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ ശമ്പളവിതരണത്തിന് 103 കോടി രൂപ അനുവദിക്കണമെന്നും ഓണത്തിനുമുന്‍പ് ഇതിനായി നടപടിയെടുക്കണമെന്നുമാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നത്. എന്നാല്‍ കെ.എസ്.ആര്.ടി.സി സര്‍ക്കാരിന്റെ മറ്റ് കോര്പ്പറേഷനുകളെപ്പോലെ ഒരു കോര്പ്പറേഷന് മാത്രമാണ്. അതിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് ബാധ്യതയില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.