Home News കൊച്ചി മെട്രോ എസ്.എന്‍.ജങ്ഷന്‍ വരെ; പ്രധാനമന്ത്രി നാളെ ഉദ്ഘാടനം നിര്‍വ്വഹിക്കും

കൊച്ചി മെട്രോ എസ്.എന്‍.ജങ്ഷന്‍ വരെ; പ്രധാനമന്ത്രി നാളെ ഉദ്ഘാടനം നിര്‍വ്വഹിക്കും

0
കൊച്ചി മെട്രോ എസ്.എന്‍.ജങ്ഷന്‍ വരെ; പ്രധാനമന്ത്രി നാളെ ഉദ്ഘാടനം നിര്‍വ്വഹിക്കും

കൊച്ചി: കൊച്ചി മെട്രോയുടെ പേട്ട- എസ്.എന്‍. ജങ്ഷന്‍ പാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിക്കും. നാളെ വൈകിട്ട് സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് വൈകിട്ട് ആറ് മണിക്കാണ് ഉദ്ഘാടനം. ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും.

ആലുവ മുതല്‍ എസ്.എന്‍. ജങ്ഷന്‍ വരെയുള്ള യാത്രയ്ക്ക് 60 രൂപയായിരിക്കും നിരക്ക്. വടക്കേക്കോട്ട, എസ്.എന്‍.ജങ്ഷന്‍ സ്‌റ്റേഷനുകള്‍ കൂടി വരുന്നതോടെ ആകെ മെട്രോ സ്‌റ്റേഷനുകള്‍ 24 ആകും.

കൊച്ചി മെട്രോ റെയില്‍ പദ്ധതിയില്‍ കെ.എം.ആര്‍.എല്‍ നേരിട്ട് മേല്‍നോട്ടവും നിര്‍മ്മാണവും നടത്തിയ റെയില്‍പ്പാതയാണ് പേട്ട-എസ്.എന്‍.ജങ്ഷന്‍. ആലുവ മുതല്‍ പേട്ട വരെയുള്ള പാതയ്ക്ക് ഡി.എം.ആര്‍.സിയാണ് മേല്‍നോട്ടം വഹിച്ചത്. 2019 ഒക്ടോബറിലാണ് പേട്ട-എസ്.എന്‍.ജങ്ഷന്‍ പാതയുടെ നിര്‍മ്മാണം ആരംഭിച്ചത്. കൊറോണയും ലോക്ക് ഡൗണും ഇടയ്ക്ക് ഉണ്ടായെങ്കിലും മാനദണ്ഡങ്ങള്‍ പാലിച്ച് സമയബന്ധിതമായി തന്നെ മെട്രോ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയായിരുന്നു. 453 കോടി രൂപയാണ് മൊത്തം നിര്‍മ്മാണച്ചിലവ്. സ്റ്റേഷന്‍ നിര്‍മ്മാണത്തിന് സ്ഥലം ഏറ്റെടുക്കാന്‍ 99 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here