
ലണ്ടന്‍ഡെറി: നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ലണ്ടന്‍ഡെറി കൗണ്ടിയില്‍ ഇനാഗ് ലോഗ് തടാകത്തില്‍ മലയാളികളായ രണ്ട് ആണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. കൊളംബസ് കോളെജ് വിദ്യാര്‍ത്ഥികളായ പതിനാറ് വയസ്സുള്ള രണ്ട് ആണ്‍കുട്ടികളാണ് മരിച്ചത്. ജോസഫ് സെബാസ്റ്റ്യന്‍, റുവാന്‍ ജോ സൈമണ്‍ എന്നീ കുട്ടികളാണ് മരിച്ചത്. കണ്ണൂര്‍, എരുമേലി സ്വദേശികളായ കുട്ടികളുടെ അമ്മമാര്‍ ഇവിടെ നഴ്‌സുമാരായി ജോലി ചെയ്യുകയാണ്.
ഒരാള്‍ സംഭവസ്ഥലത്തും മറ്റൊരാള്‍ ആശുപത്രിയിലെത്തിച്ചതിനു ശേഷവുമാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. വേറൊരു കുട്ടിയെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടി നിലവിളിച്ച് ആളെ കൂട്ടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.