Home News മലപ്പുറത്ത് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

മലപ്പുറത്ത് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

0
മലപ്പുറത്ത് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

മലപ്പുറം: മലപ്പുറം പന്തല്ലൂര്‍ മുടിക്കോട് സ്വകാര്യ ബസും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ബൈക്ക് യാത്രികരായ വള്ളുവങ്ങാട് കുരിക്കള്‍ ഹൗസില്‍ മുഹമ്മദ് അമീന്‍(20), കീഴാറ്റൂര്‍ സ്വദേശി ചുള്ളിയില്‍ മുഹമ്മദ് ഹിസാന്‍(17) എന്നിവരാണ് മരിച്ചത്. രാവിലെ 11 മണിയോടെ പന്തല്ലൂര്‍ മുടിക്കോട് വെച്ചായിരുന്നു അപകടം. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

മഞ്ചേരിയില്‍ നിന്ന് പാണ്ടിക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും പന്തല്ലൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും തമ്മിലായിരുന്നു കൂട്ടിയിടിച്ചത്. മരിച്ച രണ്ടുപേരും പാണ്ടിനാട് അന്‍സാര്‍ കോളെജിലെ വിദ്യാര്‍ത്ഥികളാണ്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here