Home News ഷാജഹാന്‍ വധം: ഒളിവിലായിരുന്ന രണ്ട് പ്രതികള്‍ പിടിയില്‍

ഷാജഹാന്‍ വധം: ഒളിവിലായിരുന്ന രണ്ട് പ്രതികള്‍ പിടിയില്‍

0
ഷാജഹാന്‍ വധം: ഒളിവിലായിരുന്ന രണ്ട് പ്രതികള്‍ പിടിയില്‍

പാലക്കാട്: മരുതറോഡ് സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ രണ്ടു പേര്‍ പിടിയില്‍. കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന ഇവരെ പട്ടാമ്പി, പൊള്ളാച്ചി എന്നിവിടങ്ങളില്‍ നിന്നാണ് അന്വേഷണസംഘം പിടികൂടിയത്. അതിലൊരാള്‍ കൊലയുമായി നേരിട്ടു പങ്കുള്ളയാളും മറ്റൊരാള്‍ കൊലയാളി സംഘത്തെ നയിച്ചയാളുമാണ്. കേസില്‍ ആകെ എട്ട് പ്രതികളാണുള്ളത്.

ബാക്കിയുള്ള പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കേസ് അന്വേഷിക്കാന്‍ പാലക്കാട് ഡി.വൈ.എസ്.പിവി.കെ.രാജുവിന്റെ നേതൃത്വത്തിലുള്ള 20 അംഗ പ്രത്യേക സംഘത്തെ നിയമിച്ചിരുന്നു. പ്രതികളെല്ലാം ബി.ജെ.പി അനുഭാവികളാണെന്നാണ് പൊലീസിന്റെ എഫ്.ഐ.ആറില്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here