Home News കാല് മുറിച്ചു മാറ്റണമെന്ന് വൈദ്യന്‍; കൊടുവള്ളിയില്‍ അമ്മയും മകനും ആത്മഹത്യ ചെയ്തു

കാല് മുറിച്ചു മാറ്റണമെന്ന് വൈദ്യന്‍; കൊടുവള്ളിയില്‍ അമ്മയും മകനും ആത്മഹത്യ ചെയ്തു

0
കാല് മുറിച്ചു മാറ്റണമെന്ന് വൈദ്യന്‍; കൊടുവള്ളിയില്‍ അമ്മയും മകനും ആത്മഹത്യ ചെയ്തു

കോഴിക്കോട്: കൊടുവള്ളിയില്‍ അമ്മയേയും മകനേയും മരിച്ച നിലയില്‍ കണ്ടെത്തി. കൊടുവള്ളി ഞെള്ളോരമ്മല്‍ ഗംഗാധരന്റെ ഭാര്യ ദേവി(52), മകന്‍ അജിത് കുമാര്‍(32) എന്നിവരെയാണ് വീടിന് സമീപത്തെ ടവറിന് മുകളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഞായറാഴ്ച ദേവിയുടെ ചികിത്സയ്ക്കായി കോഴിക്കോടുള്ള ഒരു വൈദ്യരുടെ അടുത്തേക്ക് പോയിരുന്നു. കാല് മുറിച്ചുമാറ്റണമെന്ന് പറഞ്ഞതായും അതിനാല്‍ ഇനി ജീവിച്ചിരിക്കില്ലെന്നും ആത്മഹത്യ ചെയ്യുകയാണെന്നും ബന്ധുക്കളെ വിളിച്ചറിയിച്ചിരുന്നു. രാത്രി വൈകിയിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കൊടുവള്ളി പൊലീസില്‍ വിവരം അറിയിയ്ക്കുകയായിരുന്നു. നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ പുലര്‍ച്ചെയോടെയാണ് ഇരുവരെയും ടവറിന് മുകളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here