തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് കേരളത്തില്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരില്ല. ഓഗസ്റ്റ് 14-നോ സൗകര്യപ്രദമായ മറ്റൊരു ദിവസമോ യോഗം ചേരണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എം.ബി.രാജേഷിനും കത്ത് നല്‍കിയിരുന്നു.
എന്നാല്‍ 14-ാം തീയതി രാത്രി യോഗം ചേരുന്നത് പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിന് മറുപടി നല്കി. ഓഗസ്റ്റ് 15-ന് മന്ത്രിമാര്‍ക്ക് വിവിധ ജില്ലകളിലെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റൊരു ദിവസം സമ്മേളനം ചേരുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടില്ലെന്നാണ് വിവരം.