തിരുവനന്തപുരം: നെഞ്ചുവേദനയെത്തുടർന്നു മന്ത്രി ജി.ആർ.അനിലിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒൻപതോടെയാണു വീട്ടിൽ വച്ചു മന്ത്രിക്ക് അസ്വസ്ഥതയുണ്ടായത്. പരിശോധനയ്ക്കു ശേഷം നിരീക്ഷണത്തിനായി കാർഡിയോളജി ഐസിയുവിലേക്കു മാറ്റി. ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.