Home News ക​ലാ​പാ​ഹ്വാ​ന​ത്തി​ന് ഇപിജ​യ​രാ​ജ​നും പികെശ്രീ​മ​തി​ക്കു​മെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ഹ​ര്‍​ജി

ക​ലാ​പാ​ഹ്വാ​ന​ത്തി​ന് ഇപിജ​യ​രാ​ജ​നും പികെശ്രീ​മ​തി​ക്കു​മെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ഹ​ര്‍​ജി

0
ക​ലാ​പാ​ഹ്വാ​ന​ത്തി​ന് ഇപിജ​യ​രാ​ജ​നും പികെശ്രീ​മ​തി​ക്കു​മെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ഹ​ര്‍​ജി

തി​രു​വ​ന​ന്ത​പു​രം: ക​ലാ​പാ​ഹ്വാ​ന​ത്തി​ന് എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ഇ.​പി.​ജ​യ​രാ​ജ​നും സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം പി.​കെ.​ശ്രീ​മ​തി​ക്കു​മെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹ​ര്‍​ജി. എ​കെ​ജി സെന്‍റ​റി​നു നേ​രെ ആ​ക്ര​മ​ണം ന​ട​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​വ​രും ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ത്തി​ല്‍ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹ​ര്‍​ജി.

പൊ​തു​പ്ര​വ​ര്‍​ത്ത​ക​നാ​യ പാ​യ്ച്ചി​റ ന​വാ​സാ​ണ് ഇ​രു​വ​ര്‍​ക്കു​മെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ക​ലാ​പാ​ഹ്വാ​നം, ഗൂ​ഢാ​ലോ​ച​ന എ​ന്നീ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി ഇ​രു​വ​ര്‍​ക്കു​മെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​ണ് ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യം.

തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ച​ത്. ഹ​ര്‍​ജി​യി​ല്‍ കോ​ട​തി തി​ങ്ക​ളാ​ഴ്ച വാ​ദം കേ​ള്‍​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here