
ന്യൂഡെൽഹി: പഞ്ചാബി ഗായകൻ സിദ്ധു മൂസേവാല കൊല്ലപ്പെടുന്നതിന് തൊട്ടുമുൻപ് അവതരിപ്പിച്ച ഗാനം യൂ ട്യൂബിൽ നിന്നു നീക്കി. കേന്ദ്രസർക്കാർ നിർദേശത്തെത്തുടർന്നാണ് നടപടി.
യമുന സത്ലജ് കനാൽ പദ്ധതിയെക്കുറിച്ചു ഗാനത്തിൽ പരാമർശിക്കുന്നുണ്ട്. ഈ പദ്ധതിയെച്ചൊല്ലി ഹരിയാന- പഞ്ചാബ് സർക്കാരുകൾ തമ്മിൽ തർക്കമുണ്ട്. ഇതേത്തുടർന്നാണ് ഗാനം നീക്കിയത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഗാനം രണ്ടു ദിവസംകൊണ്ട് 2.7 കോടി ആളുകളാണ് കണ്ടത്.
മെയ് 29ന് കൊല്ലപ്പെടുന്നതിന് മുൻപായി അദ്ദേഹം ഗാനം പൂർത്തിയാക്കിയിരുന്നു. ജൂൺ 23നാണ് വീഡിയോ റിലീസ് ചെയ്തത്. എന്നാൽ, ഈ ഗാനം യൂ ട്യുബിൽ ഇപ്പോൾ ലഭ്യമല്ല.