
ചേർത്തല: കടലിൽ കുളിക്കാനിറങ്ങിയ നാലംഗ സംഘം അന്ധകാരനഴിയിൽ തിരയിൽപ്പെട്ടു. രണ്ടുപേർ മരിച്ചു. തിരയിൽപ്പെട്ടാണ് രണ്ട് യുവാക്കൾ മരിച്ചത്. ചങ്ങനാശേരി സ്വദേശി ആകാശ്(25), എരമല്ലൂർ സ്വദേശി ആനന്ദ്(25) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം. എരമല്ലൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ് ഇവർ.
രക്ഷപ്പെട്ട രണ്ടു പേരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തിരയിൽപെട്ടു യുവാക്കൾ കാണാതായതോടെ തീരത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിനായി ഇറങ്ങിയത്.