Home News സാമ്പത്തിക പ്രതിസന്ധിക്കിടെയും പിണറായിക്ക് പുതിയ കറുത്ത കി​യ കാ​ർ​ണി​വ​ൽ

സാമ്പത്തിക പ്രതിസന്ധിക്കിടെയും പിണറായിക്ക് പുതിയ കറുത്ത കി​യ കാ​ർ​ണി​വ​ൽ

0
സാമ്പത്തിക പ്രതിസന്ധിക്കിടെയും പിണറായിക്ക് പുതിയ കറുത്ത കി​യ കാ​ർ​ണി​വ​ൽ

തിരുവനന്തപുരം: സം​സ്ഥാ​നം ക​ടം​ക​യ​റി മു​ടി​ഞ്ഞു നി​ൽ​ക്കെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് വേ​ണ്ടി​ പുതിയ മോഡൽ കാറും എ​സ്കോ​ർ​ട്ട് വാഹനങ്ങളും വീ​ണ്ടും വാ​ങ്ങു​ന്നു. മു​ഖ്യ​മ​ന്ത്രി​ക്ക് യാ​ത്ര ചെ​യ്യാ​ൻ കി​യ കാ​ർ​ണി​വ​ലും എ​സ്കോ​ർ​ട്ടി​നാ​യി മൂ​ന്ന് ഇ​ന്നോ​വ​യു​മാ​ണ് വാ​ങ്ങു​ന്ന​ത്.

കൊറിയൻ വാഹന നിർമാതാക്കളായ കിയയുടെ കാർണിവൽ സീരിസിലെ ലിമോസിൻ കാറാണ് പിണറായിക്കായി പുതുതായി വാങ്ങുന്നത്. കൂടുതൽ സുരക്ഷാ സംവിധാനമുള്ള വാഹനമെന്ന കാരണം പറഞ്ഞാണ് പുതിയ കാർ വാങ്ങാനുള്ള തീരുമാനം. സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാർശ പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് 33 ലക്ഷം മുടക്കി പുതിയ കിയ കാർണിവൽ 8എടി ലിമോസിൻ പ്ലസ് 7 കാർ വാങ്ങുന്നത്. ഇതുസംബന്ധിച്ച ആഭ്യന്തര സെക്രട്ടറി ടി.കെ.ജോസിന്റെ ഉത്തരവ് ഇന്നലെ പുറത്തിറങ്ങി.

2022 ജനുവരിയിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് മൂന്ന് കറുത്ത ഇന്നോവ ക്രിസ്റ്റ കാറുകളും ഒരു ടാറ്റ ഹാരിയർ കാറും വാങ്ങാൻ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് പുതുക്കിയാണ് കിയ ലിമോസിൻ വാങ്ങുന്നത്. നേരത്തെ മൂന്ന് ഇന്നോവ ക്രിസ്റ്റയും ടാറ്റ ഹാരിയറും വാങ്ങാൻ 62.46 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇതിലെ ടാറ്റ ഹാരിയർ ഒഴിവാക്കിയാണ് കിയ ലിമോസിൻ വാങ്ങുന്നത്. ഇതോടെ പുതിയ ഉത്തരവിൽ ആകെ ചെലവ് 88.69 ലക്ഷമായി ഉയർന്നു.

നിലവിൽ മൂന്നു കറുത്ത ഇന്നോവ കാറുകളാണ് മുഖ്യമന്ത്രിയുടെ യാത്രയ്ക്കും എസ്കോർട്ട്, പൈലറ്റ് ഡ്യൂട്ടിക്കുമായി ഉള്ളത്. ഈ കാറുകൾ വാങ്ങാൻ തീരുമാനിച്ച സമയത്ത് മറ്റൊരു കാർ കൂടി വാങ്ങുന്നതിന് അനുമതിയായിരുന്നു. എന്നാൽ അതിനു സുരക്ഷ കുറവാണെന്നു ഡിജിപി ശുപാർശ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ മറ്റൊരു കമ്പനിയുടെ കാർ വാങ്ങുന്നത്. ഇനി മുതൽ ഈ കാറിലാകും മുഖ്യമന്ത്രിയുടെ യാത്ര. വടക്കൻ ജില്ലകളിലെ യാത്രകളിൽ പഴയ വാഹനങ്ങൾ ഉപയോഗിക്കും.

മു​ൻ പോ​ലീ​സ് മേ​ധാ​വി ലോ​ക്‌​നാ​ഥ് ബെ​ഹ്റ​യു​ടെ ശി​പാ​ർ​ശ​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​ന്‍റെ നി​റം മാ​റ്റാ​ൻ തീ​രു​മാ​ന​മാ​യ​ത്. നേ​ര​ത്തെ വെ​ള്ള നി​റ​ത്തി​ലു​ള്ള ടൊ​യോ​ട്ട ഇ​ന്നോ​വ ക്രി​സ്റ്റ​യി​ലാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി യാ​ത്ര ചെ​യ്തി​രു​ന്ന​ത്. മുഖ്യമന്ത്രിയുടെ എസ്‌കോർട്ടിന് വീണ്ടും വാഹനം വാങ്ങുന്നതിനെ പരിഹസിച്ച് മുൻ എം.എൽ.എ കെ.എസ് ശബരിനാഥനും രംഗത്തെത്തി

LEAVE A REPLY

Please enter your comment!
Please enter your name here