
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ കേസുകൾ കുതിച്ചുയരുന്നതിനിടെ പ്രതിദിന കേസുകള്‍ ഇന്നും നാലായിരത്തിന് മുകളില്‍. 24 മണിക്കൂറിനിടെ 4098 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഒന്‍പത് പേര്‍ കൊറോണ ബാധിച്ച് മരിച്ചു. തിരുവനന്തപുരത്താണ് ഇന്ന് ഏറ്റവുമധികം പുതിയ രോഗികള്‍. 1034 പേര്‍ക്കാണ് ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചത്.
അതേസമയം രാജ്യത്ത് കൊറോണ കേസുകളില്‍ വലിയ വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 17,336 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 88,284 പേരാണ് നിലവില്‍ ക്വാറന്റൈനില്‍ തുടരുന്നത്. ഇന്ന് 13 പേര്‍ കൊറോണ ബാധിച്ച് മരിച്ചു. ഇതോടെ മൊത്തം മരണസംഖ്യ 5,24,954 ആയി.