
കണ്ണൂര്‍: ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട സിപിഎം നേതാക്കളില്‍ ഒരാളായ തളിപ്പറമ്പ് മുന്‍ എംഎല്‍എ ജെയിംസ് മാത്യു സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തീരുമാനം. സിപിഎം ജില്ലാ ഘടകത്തില്‍ തുടരണമെന്ന പാര്‍ട്ടി നിര്‍ദേശം അദ്ദേഹം തള്ളി.
തീരുമാനം സിപിഎം സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായി ജെയിംസ് മാത്യു വ്യക്തമാക്കി. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാന സമിതിയില്‍ തുടരുന്നില്ലെന്ന നിലപാട് അറിയിച്ചതോടെ അദ്ദേഹത്തെ പാര്‍ട്ടി ഒഴിവാക്കിയിരുന്നു. നേരത്തേ സിപിഎം സംസ്ഥാന സമിതി അംഗമായിരുന്നു.
പത്ത് വര്‍ഷം തളിപ്പറമ്പ് എംഎല്‍എയായിരുന്നു. ഇരിക്കൂര്‍ മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ മത്സരിച്ചിട്ടുണ്ട്. എസ്എഫ്ഐ സംസ്ഥാന, അഖിലേന്ത്യ നേതൃത്വതലങ്ങളിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്.