
ന്യൂഡെൽഹി: വിമാനത്തിൽ യാത്രക്കാരന്റെ മൊബൈൽ ഫോണിന് തീപിടിച്ചു. അസമിലെ ദിബ്രുഗഢിൽ നിന്ന് ഡെൽഹിയിലേക്ക് വരികയായിരുന്ന ഇൻഡിഗോ വിമാനത്തിൽ ഇന്നലെയാണ് സംഭവം. ഡെൽഹി വിമാനത്താവളത്തിൽ 12.45 ഓടെയാണ് വിമാനം പറന്നിറങ്ങിയത്.
ഫ്ളൈറ്റ് 6E 2037 എന്ന ഇൻഡിഗോ വിമാനത്തിലാണ് അപകടം. മൊബൈൽ ഫോണിലെ ബാറ്ററി പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. തീയും പുകയും ഉയരുന്നത് കണ്ട കാബിൻക്രൂ ഉടൻ അഗ്നിശമന ഉപകരണംകൊണ്ട് തീയണക്കുകയായിരുന്നു. യാത്രക്കാർക്കും ക്യാബിൻ ക്രൂ അംഗങ്ങൾക്കും പരുക്കേറ്റില്ല. വിമാനം ഡെൽഹിയിൽ സുരക്ഷിതമായി ഇറങ്ങിതായി ഡിജിസിഎ അറിയിച്ചു.