റിയാദ്: ആഗോള നിക്ഷേപസംഗമത്തില്‍ പങ്കെടുക്കാനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റിയാദിലിറങ്ങി. സൗദി സമയം രാത്രി 11.15 ഓടെ റിയാദ് കിങ് ഖാലിദ് ഇന്റര്‍ നാഷനല്‍ എയര്‍പോര്‍ട്ടിലെ റോയല്‍ ടെര്‍മിനലിലാണ് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ മോദി ഇറങ്ങിയത്. റിയാദ് ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ അല്‍ സഊദും സൗദി പ്രോേട്ടാകാള്‍ ഓഫിസര്‍മാരും ചേര്‍ന്ന് സ്വീകരിച്ചു.
ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദിന്റെ നേതൃത്വത്തില്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന് ഡോ. പ്രദീപ് സിങ് രാജ് പുരോഹിത്, ഡിഫന്‍സ് അറ്റാഷെ കേണല്‍ മനീഷ് നാഗ്പാല്‍ എന്നിവരടങ്ങിയ എംബസി സംഘവും വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ എത്തി. നസ്റിയയിലെ കിങ് സഊദ് ഗസ്റ്റ് പാലസിലാണ് മോദി തമാസിക്കുന്നത്.