പാലക്കാട്: ശിശുപരിചരണ കേന്ദ്രത്തിലെ കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ശിശുക്ഷേമ സമിതി സെക്രട്ടറി രാജിവച്ചു. കുട്ടികളെ മര്‍ദ്ദിച്ച സമിതി സെക്രട്ടറി കെ വിജയകുമാര്‍ ആണ് രാജി വച്ചത്. അയ്യപുരം ശിശു പരിചരണ കേന്ദ്രത്തിലെ കുട്ടികള്‍ക്കാണ് മര്‍ദ്ദനമേറ്റത്.
ശിശുക്ഷേമ സമിതി സെക്രട്ടറി മര്‍ദ്ദിച്ചതായി കുട്ടികള്‍ പറയുന്നു. കുട്ടികളുടെ പരാതിയെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ചൈല്‍ഡ് പ്രേട്ടക്ഷന്‍ ഓഫീസര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറും.
മര്‍ദ്ദമേറ്റ വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് സെക്രട്ടറി കെ വിജയകുമാര്‍ രാജി വച്ചത്. ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ പരാതിയില്‍ നോര്‍ത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.