Home News കാര്‍ നിയന്ത്രണം വിട്ട് കിണറ്റില്‍ വീണു ; പിതാവിന് ദാരുണാന്ത്യം

കാര്‍ നിയന്ത്രണം വിട്ട് കിണറ്റില്‍ വീണു ; പിതാവിന് ദാരുണാന്ത്യം

0

കണ്ണൂര്‍: കാര്‍ നിയന്ത്രണംവിട്ട് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് പിതാവ് മരിച്ചു. ആലക്കോടിന് സമീപം നെല്ലിക്കുന്നിലാണ് സംഭവമുണ്ടായത്. അപകടത്തില്‍ മകന് പരിക്കേറ്റു. കഴിഞ്ഞ ദിവസം അഭിഷിക്തനായ മാനന്തവാടി സഹായമെത്രാന്‍ മാര്‍.അലക്‌സ് താരാമംഗലത്തിന്റെ സഹോദരന്‍ മാത്തുക്കുട്ടി (58) യാണ് മരിച്ചത്. മകന്‍ വിന്‍സിനെ പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. വീടിന് പിന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ പുറത്തേക്ക് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് കിണറ്റില്‍ പതിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ മാത്തുക്കുട്ടിയെ ഉടന്‍ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here